മൈസുരു: കോൺഗ്രസ് ഹൈക്കമാൻഡ് മറിച്ചു ചിന്തിക്കുംവരെ കർണാടകത്തിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തുടരുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര.
നേതൃമാറ്റം സംബന്ധിച്ച് ഹൈക്കമാൻഡ് ഒരുതരത്തിലുള്ള തീരുമാനവും എടുത്തിട്ടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സംഘവും മാസങ്ങളായി ചരടുവലികൾ തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.